കടയ്ക്കാവൂർ: ഐ.എൻ.ടി.യു.സി വക്കം പുത്തൻനട യൂണിറ്റ് വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മറ്റി അംഗം ഡോ.വി.എസ്.അജിത്ത് കുമാർ വക്കം പുത്തൻനട ക്ഷേത്രമൈതാനിയിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ജി.എസ്.ടി.യു മുൻ സംസഥാന പ്രസിഡന്റ് ജെ.ശശി,വി.കെ.ശശിധരൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിഷ്ണു,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ,ശാസ്തവട്ടം രാജേന്ദ്രൻ,പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ ഗണേഷ്,രവി, ലാലിജ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഫൈസൽ,ബിജി ഉണ്ണി,അരുൺ പ്രസന്നൻ,യൂണിറ്റ് പ്രസിഡന്റ് താഹീർ,സെക്രട്ടറി ജയൻ തുടങ്ങിയവർ സംസാരിച്ചു.