ആറ്റിങ്ങൽ: അഭിധ രംഗസാഹിത്യവീഥി ഏർപ്പെടുത്തിയ ഡോ.ആർ.മനോജ് സാഹിത്യ പുരസ്കാരം ഡോ.എം.എസ്.പോളിന്റെ 'സി.ജെ. എന്ന വിമർശകൻ' എന്ന നിരൂപണ സാഹിത്യ കൃതിക്ക് സമ്മാനിക്കും.10001 രൂപയും മൊമെന്റോയും ഉൾപ്പെടുന്നതാണ് അവാർഡ്.18ന് നടക്കുന്ന ആർ.മനോജ് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.