vld-1

വെള്ളറട: പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പൂർവ വിദ്യാർത്ഥികളും നാട്ടുകാരും അദ്ധ്യാപകരും രക്ഷിതാക്കളും പുതിയ മന്ദിരം നിർമ്മിക്കാനുള്ള ഭൂമി വാങ്ങിനൽകി. ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുതിയ മന്ദിരങ്ങൾ നിർമ്മിക്കുന്നതിനുവേണ്ടി സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ ഭൂമി വാങ്ങിയത്. സി.കെ. ഹരീന്ദ്രൻ എം.എൽ യുടെ ഇടപെടലിൽ അനുവദിച്ച മന്ദിരം പണിയുന്നതിനായി സ്ഥലപരിമിതി നേരിട്ടതോടെയാണ് പൂർവവിദ്യാർത്ഥികൾ സ്ഥലം വാങ്ങി നൽകിയത്. കഴിഞ്ഞ ദിവസം പി.ടി.എ പ്രസിഡന്റ് എൻ. ജസ്റ്റിൻരാജിന്റെ അദ്ധ്യക്ഷതയിൽ വസ്തു രജിസ്റ്റർചെയ്ത് ആധാരം ആനാവൂർ നാഗപ്പൻ പ്രിൻസിപ്പൽ അജിതകുമാരിക്കു കൈമാറി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ, ബ്ലോക്കുപഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സമിതി ചെയർമാൻ മണവാരി ബിനുകുമാർ, പൂർവ വിദ്യാർത്ഥി സമിതി കൺവീനർ എൻ. സുന്ദരേശൻ നായർ, ഹെഡ്മിസ്ട്രസ് അനിത, യുവമോർച്ച സംസ്ഥാന സമിതി അംഗം മണവാരി രതീഷ്, കോൺഗ്രസ് ബ്ലോക്കുകമ്മറ്റി സെക്രട്ടറി സത്യദാസ്, റിട്ട. പ്രഥമാദ്ധ്യാപകർ ജസ്റ്റിൻ ബ്രൈറ്റ്, സ്റ്റാഫ് സെക്രട്ടറി സൗദീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ തുടങ്ങിവർ സംസാരിച്ചു.