ആര്യനാട്:വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ആര്യനാട് ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ജോൺ.കെ.സ്റ്റീഫൻ,മാഹീംകുട്ടി,സുജിമോൻ,ശ്രീജിത്ത്,മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.