വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ യു.ഡി. ക്ളാർക്ക് ശരത് ശശിയെ ജോലിക്കിടെ ആക്രമിച്ച സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ പാറശാല ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധിച്ചു. പ്രതിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്ന് പനച്ചമൂട്ടിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ധർണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോൺസൺ,ശശി, എൻ.ജി.ഒ യൂണിയൻ ഭാരവാഹി സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.