തിരുവനന്തപുരം: അഖിലകേരള തന്ത്രിമണ്ഡലം ജില്ലയുടെ അഞ്ചാമത് സമ്മേളനവും ആചാര്യ കുടുംബസംഗമവും സംസ്‌കൃതി ഭവനിൽ നടന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തന്ത്രിമണ്ഡലം ജില്ലാ പ്രസിഡന്റ് വാഴയിൽമഠം വിഷ്‌ണുനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.ആർ. നമ്പൂതിരി ഭദ്രദീപം തെളിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ക്ടാക്കോട് എസ്. രാധാകൃഷ്ണൻ പോറ്റി,​ ട്രഷറർ എസ്. ഗണപതി പോറ്റി,​ വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി,​ തന്ത്രിമണ്ഡലം വിദ്യാപീഠം ചെയർമാൻ കെ.പി. വിഷ്ണു നമ്പൂതിരി, ​ട്രഷറർ വി.എസ്. ഉണ്ണിക്കൃഷ്ണൻ,​ ഡോ. ദിലീപ് നാരായണൻ നമ്പൂതിരി,​ കൈപ്പള്ളി ഇല്ലം പുരുഷോത്തമൻ നമ്പൂതിരി,​ ഹോരക്കാട് കേശവൻ നമ്പൂതിരി,​ലാൽപ്രസാദ് ഭട്ടതിരി,​ ശങ്കരനാരായണ പ്രസാദ്,​ യോഗക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി,​ ജില്ലാ നേതാക്കളായ ശംഭു നമ്പൂതിരി,​ ജയകൃഷ്ണൻ നമ്പൂതിരി,​ ഗോവിന്ദൻ പോറ്റി​ തുടങ്ങിയവർ സംസാരിച്ചു.