മലയിൻകീഴ്: മലയിൻകീഴ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കുന്ന 'ഡസ്റ്റർ' ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ ലോഞ്ചും സിനിമാ ക്ലബിന്റെ ഉദ്ഘാനവും സിനിമ-സീരിയൽ താരം കിഷോറും ജില്ലാപഞ്ചായത്ത് അംഗം വി.ആർ.രമാകുമാരിയും ചേർന്ന് നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് എം.അനിൽകുമാറിന്റെ അദ്ധ്യക്ഷത്തയിൽ ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.രമാകുമാരി,എസ്.എം.സി.ചെയർമാൻ ജി.എസ്.ജീജു,ഹെഡ്മാസ്റ്റർ ജി.ഗോപകുമാർ,പ്രിൻസിപ്പൽ റെജികുമാർ,സീനിയർ അസിസ്റ്റന്റ് ഫിലിം ക്ലബ് കോഡിനേറ്റർ ബി.ശിവരാജൻ,എസ്.അനൂപ് എന്നിവർ സംസാരിച്ചു.
സിനിമയെക്കുറിച്ച് വിദ്യാർത്ഥികളായ സംവിധായകർ ജി.എസ്.അച്യൂത്,എ.കൃഷ്ണദേവ് എന്നിവർ വിശദീകരിച്ചു.വിദ്യാർത്ഥികളും അദ്ധ്യാപകരും ജനപ്രതിനിധികളുമാണ് അഭിനേതാക്കൾ.