മുടപുരം:കൂന്തള്ളൂർ ഗവ.എൽ.പി.സ്കൂളിൽ കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഹൈടെക് ലാബിന്റെ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് മെമ്പർ സി.സാംബശിവനും സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം എഴുത്തുകാരനും റിട്ട.ഹെഡ്മാസ്റ്ററുമായ ഡി.സുചിത്രനും നിർവഹിച്ചു.പുസ്തക സമാഹരണത്തിന്റെ ഭാഗമായി റിട്ട.അദ്ധ്യാപികയായ നെസ്‌ലിയുടെ വീട് സന്ദർശനവും പുസ്തക ശേഖരണവും നടത്തി.ഹെഡ്മിസ്ട്രസ് എൻ.അനിതകുമാരി, അദ്ധ്യാപകരായ ഉഷാകുമാരി,റീജ,സ്റ്റാഫ് സെക്രട്ടറി ഡോ.ഷെറീനാ എം.സലാം എന്നിവർ സംസാരിച്ചു.