vm-sudheeran

തിരുവനന്തപുരം: ഇൻഷ്വറൻസ് പ്രീമിയത്തിന്മേലും അനുബന്ധ സേവനങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള ജി.എസ്.ടി പിൻവലിക്കുന്നതിന് മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ മന്ത്രി തോമസ് ഐസക്കിന് കത്ത് നൽകി.
ഉയർന്ന നിരക്കിലുള്ള ജി.എസ്.ടി ചുമത്തിയത് 40 കോടിയോളം വരുന്ന പോളിസി ഉടമകൾക്കുമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നതോടൊപ്പം ദേശനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇൻഷ്വറൻസ് മേഖലയിൽനിന്നു ലഭിക്കുന്ന ഫണ്ടിൽ കുറവും വരുത്തും. ഇൻഷ്വറൻസ് മേഖലയിൽ 18 ശതമാനം ജി.എസ്.ടി ഈടാക്കിവരികയാണ്. അടുത്ത ജി.എസ്.ടി കൗൺസിലിൽ തന്നെ വിഷയം ഉന്നയിച്ച് പ്രശ്നത്തിൽ പരിഹാരമുണ്ടാക്കി ഇൻഷ്വറൻസ് മേഖലയെ രക്ഷിക്കണമെന്ന് സുധീരൻ അഭ്യർത്ഥിച്ചു.