nalloorvattam-1

പാറശാല: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി 1ന് നല്ലൂർ വട്ടം ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ തയാറാക്കിയ കേരളപ്പിറവി വാർത്താപത്രം മിമിക്രി കലാകാരൻ പുലിയൂർ ജയകുമാർ പ്രകാശനം ചെയ്തു. പ്ലാമൂട്ടുക്കട സാംസ്ക്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ്. മേഘവർണ്ണൻ, പി.ടി.എ പ്രസിഡന്റ് പ്രസൂൺ, ഹെഡ്മിസ്ട്രസ് ലയ, വാർഡ് മെമ്പർ ലതാകുമാരി, റിട്ട.ബി.ഡി.ഒ കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.