തിരുവനന്തപുരം: ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതിമന്ത്രി എം.എം.മണി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് കെ.സി.ജോസഫ് അവകാശലംഘനത്തിന് സ്‌പീക്കർക്ക് നോട്ടീസ് നൽകി. കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാം ഇറക്കിയ ഉത്തരവ് കെ.എസ്.ഇ.ബിക്ക് ബാധകമല്ലെന്ന് പറഞ്ഞതിലൂടെ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് നോട്ടീസിൽ ആരോപിച്ചു. കിഫ്ബിയുടെ സഹായത്തോടെയാണ് ട്രാൻസ്‌ഗ്രിഡ് പദ്ധതി നടപ്പാക്കുന്നതെന്നും കെ.എസ്.ഇ.ബിക്കും ഉത്തരവ് ബാധകമാണെന്ന് പറയുന്നുണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടി. പദ്ധതിയിലെ അഴിമതി സഭയിൽ വെളിപ്പെടുമെന്ന് കരുതിയാണ് മന്ത്രി വസ്തുതകൾ മറച്ചുവച്ചത്. അതിനാൽ ഇതേക്കുറിച്ച് അന്വേഷിക്കാൻ സ്‌പീക്കർ നിർദ്ദേശിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.