chenkal

പാറശാല: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡിലും ഇടം നേടിയിട്ടുള്ളതും 111 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവുമായ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാലിംഗം 10 ന് രാവിലെ 8.30 ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭക്തജനങ്ങൾക്കായി സമർപ്പിക്കും. മഹാലിംഗം സന്ദർശിക്കുന്നവർക്ക് മനുഷ്യ ശരീരത്തിലെ ഏഴ് ആധാരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴു നിലകളിലായി ശിവഭഗവാന്റെ 64 ഭാവങ്ങളും 108 ശിവാലയങ്ങളിലെ ശിവലിംഗങ്ങളും ദർശിക്കാനുള്ള അവസരം ലഭിക്കും.