നെടുമങ്ങാട് : സുന്നി യുവജന സംഘം (എസ്.വൈ.എസ്) പെരിങ്ങമ്മല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിലാദ് പ്രഭാഷണവും മജ്‌ലിസുന്നൂറും ദു ആ മജ്‌ലിസും ഇന്ന് വൈകിട്ട് 4ന് ശംസുൽ ഉലമ നഗറിൽ (പെരിങ്ങമ്മല ഷാ ആഡിറ്റോറിയം) നടക്കും. എസ്.വൈ.എസ്. മേഖല പ്രസിഡന്റ് ഷെമീർ പെരിങ്ങമ്മലയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് ഷാജഹാൻ ദാരിമി പനവൂർ ഉദ്ഘാടനം നിർവഹിക്കും. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി ചിറയിൻകീഴ് എ.എം. നൗഷാദ് ബാഖവി മിലാദ് പ്രഭാഷണം നിർവഹിക്കും. സമസ്ത രക്ഷാധികാരി സ ഇൗദ് മുസ്‌ള്യാർ വിഴിഞ്ഞം, എസ്.വൈ.എസ് ജില്ലാപ്രസിഡന്റ് നസീർ ഖാൻ ഫൈസി, ജില്ലാ ജനറൽ സെക്രട്ടറി ഷാനവാസ് മാസ്റ്റർ കണിയാപുരം, ഹാറൂൺ റഷീദ് വള്ളക്കടവ്, സിദ്ദിഖ് ഫൈസി അസ്‌ഹരി ചന്തവിള, സി.ബി. യൂസഫ് ഫൈസി പാങ്ങോട്, ഹുസൈൻ ദാരിമി പെരിങ്ങമ്മല, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി റാസി ബാഖവി കല്ലൂർ, അഹമ്മദ് റഷാദി ചുള്ളിമാനൂർ തുടങ്ങിയവർ പങ്കെടുക്കും. മഗ്‌രിബ് നിസ്കാരാനന്തരം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കൊല്ലം ജില്ലാപ്രസിഡന്റ് മുഹ്‌സിൻ കോയ തങ്ങൾ മജ്ലിസുന്നൂറിനും ദു ആയ്ക്കും നേതൃത്വം നൽകും. എസ്.വൈ.എസ് പെരിങ്ങമ്മല മേഖല ജനറൽ സെക്രട്ടറി ഷാഫി ഖുറൈഷി സ്വാഗതവും ഇല്യാസ് താന്നിമൂട് നന്ദിയും പറയും.