തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപരിഹാരത്തിനായി 2015 സെപ്തംബർ 25ന് മുമ്പ് അപേക്ഷ സമർപ്പിച്ചവരിൽ മത്സ്യബന്ധന വിഭാഗം മാറിപ്പോയവർക്കും, വിഭാഗം രേഖപ്പെടുത്താത്തവർക്കും, എൽ.ഐ.എ.സി അപ്പീൽ കമ്മറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് കണ്ടെത്തിയവർക്കും വീണ്ടും രേഖകൾ സമർപ്പിക്കാം. സമർപ്പിക്കേണ്ട രേഖകളുടെ വിവരം www.vizhinjamport.in ൽ ലഭിക്കും. രേഖകൾ ഡിസംബർ നാലിനകം തമ്പാനൂർ ബസ് ടെർമിനലിലെ ഒമ്പതാം നിലയിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2328616.