കോവളം: മീൻ കയറ്റിവന്ന മിനിലോറി നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. പെരുമാതുറ മാടൻവിള സ്വദേശികളായ റിയാസ് ( 28) സജിൻ ( 26 ) എന്നിവർക്കാണ് പരിക്കേറ്റത്. കഠിനംകുളത്തു നിന്നു മാർത്താണ്ഡത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.15 ഓടെ മുട്ടത്തറയ്ക്ക് സമീപം പരുത്തികുഴി എസ്.ബി.ഐ ബാങ്കിനു സമീപമായിരുന്നു സംഭവം. ബാങ്കിനു മുൻവശത്ത് എത്തിയതോടെ ലോറിയുടെ പുറകിലെ ടയർ പഞ്ചറാവുകയും തുടർന്ന് നിയന്ത്രണം തെറ്റി സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ കൈയ്ക്കും തലയ്ക്കും പരിക്കേറ്റ ഡ്രൈവരെയും സഹായിയേയും സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.