തിരുവനന്തപുരം : വാളയാറിൽ ദളിത് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി കോൺഗ്രസ് പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പാളയം അശോക്, വട്ടിയൂർക്കാവ് രവി, കുച്ചപ്പുറം തങ്കപ്പൻ, അഡ്വ. പാപ്പനംകോട് സതീശൻ, പൗഡിക്കോണം ജഗന്യജയകുമാർ, വില്യം ലാൻസി, സുധാജയൻ, ജിതേന്ദ്രൻ, കരിം, ചാല ബാലകൃഷ്ണൻനായർ, ചാല ആരിഫ്, ഗണേശൻ എന്നിവർ സംസാരിച്ചു.