തിരുവനന്തപുരം: ഐ.ടി മേഖലയിൽ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന വനിതകളുടെ തൊഴിൽ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വെയർ സ്ഥാപനമായ ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ (ഐസിഫോസ്) മൊബൈൽ ആപ്ലിക്കേഷൻ വികസനത്തിൽ പരിശീലനം നൽകുന്നു.
ഐസിഫോസ് നടപ്പാക്കുന്ന 'ബാക് ടു വർക്ക്' പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലകളിൽ നടത്തുന്ന തീവ്രപരിശീലനത്തിന്റെ രണ്ടാംഘട്ടമാണിത്. 18 മുതൽ കാര്യവട്ടം സ്‌പോർട്സ് ഹബിലെ ഐസിഫോസ് ആസ്ഥാനത്താണ് പരിശീലനം. 11 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: https://icfoss.in/event/back-