തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച വയോജന കേന്ദ്രത്തിനുള്ള വയോശ്രേഷ്ഠ സമ്മാൻ ദേശീയ അവാർഡ് ലഭിച്ച പത്തനാപുരം ഗാന്ധി ഭവൻ ഭാരവാഹികളെ 7ന് വൈകിട്ട് 5.30ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. പി.ജെ. കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉപഹാരവും ഐ.ബി. സതീഷ് എം.എൽ.എ പ്രശസ്തി പത്രവും സമർപ്പിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ,​ വി. സുരേന്ദ്രൻ പിള്ള,​ വി. തുളസീദാസ്, ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്,​ പാളയം ഇമാം വി.പി. സുഹൈബ് മൗലവി,​സ്വാമി അശ്വതി തിരുനാൾ,​ പ്രമോദ് പയ്യന്നൂർ,​ കലാപ്രേമി ബഷീർ ബാബു, ​ബീമാപള്ളി റഷീദ്, ​എ. സൈഫുദ്ദീൻ ഹാജി, ഡോ. എസ്. അഹമ്മദ്, ​കൗശൽ പ്രഭാകർ എന്നിവർ സംസാരിക്കും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സമോരാജൻ മറുപടി പറയും.