തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം തിരിച്ചു കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു. ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ തീരുമാനമാണ് സർക്കാരിന്റേതെന്നും താൻ പ്രസിഡന്റ് ആയിട്ടുള്ള എഫ്.ആർ.എൻ.വി എന്ന സന്നദ്ധ സംഘടന ഇതിനെതിരെ ഹർജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.