തിരുവനന്തപുരം: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിൽ ആയുർവേദ സ്ത്രീരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക്, ആർത്തവ ക്രമക്കേടുകൾ തുടങ്ങിയവയ്ക്ക് സൗജന്യ രോഗനിർണയ ക്യാമ്പ് നടത്തുന്നു. ഇന്നു മുതൽ 6 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് നടക്കുക. രോഗനിർണയം നടത്തുന്നവർക്ക് സൗജന്യ നിരക്കിൽ ചികിത്സയും ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2295918, 2295919, 2295920.