madhu

പാലോട്: ടൗൺ ആട്ടോ റിക്ഷാ സ്റ്റാൻഡിലെ ഡ്രൈവർ ചിപ്പൻചിറ റോഡരികത്ത് വീട്ടിൽ മധുവിനെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായി . ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു സമീപമുള്ള കടവിൽ നിന്ന് ഇയാളുടേതെന്ന് സംശയിക്കുന്ന ചെരുപ്പും മൊബൈൽ ഫോണും കണ്ടത്തി.തുടർന്ന് പാലോട് പൊലീസിന്റെയും വിതുര ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പാലോട്ട് ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്തിയില്ല. മുങ്ങൽ വിദഗ്ധ സംഘം എത്തിചേർന്നെങ്കിലും സമയം വൈകിയതിനാൽ തിരച്ചിൽ നിറുത്തിവച്ചു.ഇന്ന് രാവിലെ തിരച്ചിൽ തുടരും.