നെടുമങ്ങാട് : കർഷകരെ ദ്രോഹിക്കുന്ന ആർ.സി.ഇ.പി കരാർ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് റബർ ഉൽപ്പാദക സംഘങ്ങളുടെ ഏകോപന സമിതിയായ എൻ.എഫ്.ആർ.പി.എസ് നേതൃത്വത്തിൽ 5ന് സെക്രട്ടേറിയറ്റ് ധർണ നടത്താൻ തീരുമാനിച്ചു.നെടുമങ്ങാട്,തിരുവനന്തപുരം റീജിയനുകളിലെ നൂറിലേറെ ഉത്പാദക സംഘങ്ങളിലെ കർഷകരും ഭാരവാഹികളും ധർണയിൽ പങ്കെടുക്കും.ദേശീയ പ്രസിഡന്റ് ക്യാപ്ടൻ ജോസഫ് തോമസ് ഉദ്‌ഘാടനം ചെയ്യും.നെടുമങ്ങാട് റീജിയൻ പ്രസിഡന്റ് എ.ആർ നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ ദേശീയ സമിതിയംഗം കരിക്കുഴി അപ്പുക്കുട്ടൻ നായർ,ജനറൽ സെക്രട്ടറി ബി.എൽ.കൃഷ്ണപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.