photo

ചിറയിൻകീഴ്: വാളയാറിലെ സഹോദരിമാർക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുങ്ങുഴി,അഴൂർ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാല തെളിയിച്ചു. അഴൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ ഗണപതിയാംകോവിൽ സമാപിച്ചു. കെ.എസ് അജിത് കുമാർ,ബി.മനോഹരൻ, അസീസ്, സുരേഷ് ബാബു,സുധർമ്മ സി.എച്ച്. സജീവ്, ബൈജു,ശിവപ്രസാദ്, ഹരിദാസ്, ശൈലൻ, കറുവാമൂട് നാസർ, നിസാം, വിനോദ്, ഷിബു, ചന്ദ്രബാബു,വിജയനാശാരി,അനിത, ജനകലത,രഞ്ചിനി,ഗീത, ചിലമ്പിൽ സുരേഷ്, മോഹനൻ എന്നിവർ നേതൃത്വം നൽകി.