നെടുമങ്ങാട് : 21 വർഷം മുമ്പ് തുടക്കം കുറിച്ച ശബരി റെയിൽപ്പാത പദ്ധതി യാഥാർത്ഥ്യമാക്കണമെന്നും എരുമേലി നിർദ്ദിഷ്ട വിമാനത്താവള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബറിൽ കോട്ടയത്ത് നടക്കുന്ന 'മലയോര വികസന സംഗമ"ത്തിനു മുന്നോടിയായി രണ്ടു പദ്ധതികളുടെയും പരിധിയിൽ വരുന്ന ബ്ലോക്ക്/നഗരസഭകളിലെ സന്നദ്ധ സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും സംയുക്ത യോഗം അതാത് പ്രദേശങ്ങളിൽ ചേരാൻ തീരുമാനിച്ചതായി കോ - ഓർഡിനേറ്റർ ഷിബു വട്ടപ്പാറ അറിയിച്ചു.താല്പര്യമുള്ള സന്നദ്ധസംഘടനകളും സന്നദ്ധ പ്രവർത്തകരും പേരും മേൽവിലാസവും ഫോൺ നമ്പറും മെസേജ് അയയ്ക്കുക. ജില്ലാ,ബ്ലോക്ക്,നഗരസഭ എന്നിവ രേഖപ്പെടുത്തണം.ഫോൺ : 85478 82543, 88484 48933.