നെടുമങ്ങാട്: 16,17 തീയതികളിൽ നെടുമങ്ങാട്ട് നടക്കുന്ന കർഷക സംഘം ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുമെന്ന് കർഷകസംഘം ഏരിയ സെക്രട്ടറി ആർ.മധു അറിയിച്ചു.സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ ഉദ്ഘാടനം ചെയ്തു.പി.ജി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പി.ഹരികേശൻ നായർ,മന്നൂർക്കോണം രാജേന്ദ്രൻ,എസ്.എസ്.ബിജു, കെ.എ.അസീസ്, റഹിം, ടി.ആർ.സുരേഷ്, സജയൻ എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാനായി പി.ഹരികേശൻ നായരെയും സെക്രട്ടറിയായി ആർ.മധുവിനേയും തിരഞ്ഞെടുത്തു.