pinarayi

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്ര് വേട്ടയ്‌ക്കും കോഴിക്കോട് പന്തീരാങ്കാവ് സംഭവത്തിനും പിന്നാലെ മാവോയിസ്റ്റ് ആക്രമണ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചു.

നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾക്കും അകമ്പടിക്കും പുറമെ അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യം നേരിടാനും സ്‌ട്രൈക്കർ ഫോഴ്സിനെ നിയോഗിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സുരക്ഷയ്‌ക്ക് പ്രത്യേക സേനയെ വിന്യസിക്കും. വാളയാർ കേസുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലനും, മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ.ടി ജലീലിനുമുള്ള സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.