sreedharan

കറ്റാനം: ആദ്യകാല നാടക നടനും സംവിധായകനുമായ കട്ടച്ചിറ ആരൂർ പടീറ്റതിൽ ശ്രീധരൻപിള്ള (73) നിര്യാതനായി. മാവേലിക്കര നാടകരംഗം, കായംകുളം കേരള ആർട്സ്, ഓച്ചിറ നാടകരംഗം, കായംകുളം പീപ്പിൾസ് തിയറ്റേഴ്സ് തുടങ്ങിയ സമിതികളിൽ ദീർഘകാലം പ്രവർത്തിച്ചു.1960 ൽ 'നിഴൽക്കുത്ത്' എന്ന നാടകത്തിലായിരുന്നു അരങ്ങേറ്റം. അഞ്ഞൂറോളം വേദികളിൽ വേഷം ചെയ്തു. ബ്രഹ്മാവ് എന്ന കഥാപാത്രം കേരളമാകെ ശ്രദ്ധ നേടിയിരുന്നു. പത്തോളം നാടകങ്ങളുടെ സംവിധാനവും നിർവ്വഹിച്ചു. കട്ടച്ചിറ ആരൂർ ദുർഗ്ഗ ദേവീ ക്ഷേത്രം രക്ഷാധികാരിയായിരുന്നു. ഭാര്യ: ശാന്തകുമാരി, മക്കൾ: ലക്ഷ്മി, പാർവ്വതി. മരുമക്കൾ: രാജീവ് (ദുബായ്), അനൂപ് (പോപ്പുലർ, കൊല്ലം).സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ഞായർ രാവിലെ എട്ടിന്.