നെടുമങ്ങാട് : കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന വഞ്ചുവം മോഹനന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം വനിതാ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ഡി.സി.സി മെമ്പറുമായിരുന്ന ഇടിഞ്ഞാർ അന്നമ്മ തോമസിനു നൽകുമെന്ന് സ്മാരക സമിതി ചെയർമാൻ ആനാട് ജയൻ അറിയിച്ചു.5ന് ചുള്ളിമാനൂർ ഉദയ ഗ്രന്ഥശാലയിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരം വിതരണം ചെയ്യും.യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും.