വെള്ളറട: നിരവധി കവർച്ചക്കേസിലെ പ്രതി പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ ജംഗ്ഷനിൽ പഴയ ബൈക്ക് വിൽക്കുന്ന കടയിൽനിന്ന് ആക്ടീവ മോഷ്ടിച്ച കേസിൽ മണ്ഡപത്തിൻകടവ് കുറ്റാമത്ത് മേലേപുത്തൻവീട്ടിൽ ഷിജു 21 ആണ് പിടിയിലായത്. ചൂണ്ടിക്കൽ നിന്ന് മോഷ്ടിച്ച കാമറ കള്ളിക്കാടുള്ള ഒരു മൊബൈൽ ഷോപ്പിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്ളാവൂർ ബാർബർഷോപ്പിൽനിന്ന് ടി.വി, മ്യൂസിക് സിസ്റ്റം, ഏതാനും ദിവസം മുമ്പ് കണ്ടംതിട്ടയിലെ സ്റ്റുഡിയോ കുത്തിതുറന്ന് കാമറ എന്നിവ മോഷ്ടിച്ചത് ഉൾപ്പെടെ നിരവധി കവർച്ച കേസിലെ പ്രതിയാണ്. കാട്ടാക്കട, മാരായമുട്ടം, ആര്യങ്കോട്, നെയ്യാർഡാം, സ്റ്റേഷനുകളിലും കവർച്ച കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളറട സി.ഐ ബിജു, എസ്.ഐ സതീഷ് ശേഖർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഴിച്ചലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.