നെടുമങ്ങാട് : നെടുമങ്ങാട് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി കർണ്ണാടകയിലെ മംഗലാപുരത്ത് ട്രെയിനിൽ നിന്ന് വീണു മരിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.ചുള്ളിമാനൂർ മൊട്ടക്കാവ് രഞ്ജിത് ഭവനിൽ കെ.മോഹനൻ (55) ആണ് മരിച്ചത്.ഏറെനാളായി കർണാടകയിൽ ടാപ്പിംഗ് ജോലി ചെയ്തുവന്നിരുന്ന മോഹനൻ നാട്ടിലേയ്ക്ക് വരുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലിൽ നിന്ന് വീഴുകയായിരുന്നു.ഭാര്യ : വത്സല.മക്കൾ : രഞ്ജിത്,മഞ്ജു.മരുമക്കൾ : അനിത,റോബർട്ട്.പ്രാർത്ഥന : 6 ന് വൈകിട്ട് 6.30 ന് മൊട്ടക്കാവ് വാഴവിള സെന്റ് ജോർജ് ദേവാലയത്തിൽ.