ആര്യനാട്:വാളയാറിലെ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പറണ്ടോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജവാഹർ ബാലജനവേദി സംസ്ഥാന ചെയർമാൻ ജി.വി.ഹരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹനൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാ ബീഗം,സി.സോമൻ നായർ, വി.പ്രഭുല്ലചന്ദ്രൻ നായർ,എ.എം.ഷാജി,മണ്ണാറം പ്രദീപ്,സുരേന്ദ്രൻ നായർ,ഇറവൂർ ഭുവനചന്ദ്രൻ,ജോൺ സുന്ദർ രാജ്,ഷിജി കേശവൻ തുടങ്ങിയവർ സംസാരിച്ചു.