ശ്രീകാര്യം: മുതിർന്ന സി.പി.ഐ നേതാവും അദ്ധ്യാപക സംഘടനയുടെയും സർവീസ് പെൻഷൻ സംഘടനയുടെയും സ്ഥാപക നേതാവും ശ്രീകാര്യം ഗ്രാമ പഞ്ചായത്തിന്റെ അവസാനത്തെ വൈസ് പ്രസിഡന്റുമായിരുന്ന എം.ആർ.ജി. കുറുപ്പിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പൗഡിക്കോണം നേശമണി ഹാളിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.പി. മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. പ്രദീഷ്‌മോഹൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, പൗഡിക്കോണം വാർഡ് കൗൺസിലർ നാരായണമംഗലം രാജേന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി നദീറ സുരേഷ്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുദർശനൻ, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഭാരവാഹി തങ്കപ്പൻ, സി.പി.ഐ കഴക്കൂട്ടം മണ്ഡലം സെക്രട്ടറി ചന്തവിള മധു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.