ദുബായ് : എസ് .എൻ.ഡി.പി യോഗം ദുബായ് യൂണിയന്റെ വനിതാവിഭാഗം മുൻ സെക്രട്ടറി നിഷാലവാനുജന്റെ ഭർത്താവും ദുബായ് യൂണിയന്റെ സജീവ പ്രവർത്തകനുമായ ലവാനുജന്റെ നിര്യാണത്തിൽ ദുബായ് യൂണിയൻ അനുസ്മരണ യോഗം നടത്തി. കാരമ എസ് .എൻ.ജി ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ ശിവദാസൻ പൂവാർ, കൺവീനർ സാജൻ സത്യാ, ഫിനാൻസ് കൺവീനർ ഷാജി രാഘവൻ, യു.എ. ഇ എസ് .എൻ.ഡി.പി യൂണിയൻ വനിതാ വിഭാഗം കൺവീനർ ഉഷ ശിവദാസൻ, യൂണിയൻ യൂത്ത് വിംഗ് കൺവീനർ ആര്യൻ,വനിതാ വിഭാഗം പ്രസിഡന്റ് ശീതളബാബു, അശോകരാജ്, നിസാൻ ആറ്റിങ്ങൽ, രാജു കൈലാസം, ജയപ്രകാശ് ടി.ആർ, വിശ്വംഭരൻ, മല്ലിക രവി, സുരേഷ്, റെജി മെഴുവേലി തുടങ്ങിയവർ പങ്കെടുത്തു.
ദുബായ് യൂണിയന്റെ സജീവ പ്രവർത്തകനായ ലവാനുജന്റെ നിര്യാണത്തിൽ ദുബായ് യൂണിയൻ നടത്തിയ അനുസ്മരണ യോഗം