ഇന്നലെ കൊഹ്‌ലിക്ക് പകരം ഇന്ത്യയെ നയിച്ചിറക്കിയ
രോഹിത് ശർമ്മയ്ക്ക് ബാറ്റിംഗിൽ തിളങ്ങാനായില്ലെങ്കിലും
നിരവധി റെക്കാഡുകൾ സ്വന്തമാക്കാനായി.
99
ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കാഡ് സ്വന്തമാക്കി രോഹിത് ശർമ്മ. ഡൽഹിയിൽ തന്റെ 99-ാം അന്താരാഷ്ട്ര ട്വന്റി 20 ക്ക് ഇറങ്ങിയ രോഹിത് 98 മത്സരങ്ങൾ കളിച്ച ധോണിയുടെ റെക്കാഡാണ് സ്വന്തം പേരിലേക്ക് മാറ്റിയത്.
III
ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുള്ളത് പാകിസ്ഥാനി താരം ഷൊയ്ബ് മാലിക്കാണ്. രണ്ടാംസ്ഥാനത്തുള്ള ഷാഹിദ് അഫ്രീദിക്കൊപ്പം ഇന്നലെ രോഹിതും എത്തി.
2452
ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കാഡ് ഇന്നലെ രോഹിത് സ്വന്തമാക്കി. 2450 റൺസ് നേടിയിരുന്ന വിരാട് കൊഹ്‌ലിയുടെ റെക്കാഡാണ് രോഹിത് മറികടന്നത്.
72
മത്സരങ്ങളിൽ നിന്നാണ് കൊഹ്‌ലി 2450 റൺസ് നേടിയത്.
സ്കോർ ബോർഡ്
ഇന്ത്യ ബാറ്റിംഗ് : രോഹിത് ശർമ്മ എൽ.ബി.ബി ഷഫിയുൽ ഇസ്ളാം 9, ശിഖർധവാൻ റൺഒൗട്ട് 41, കെ.എൽ.രാഹുൽ സി മഹ്‌മുദുള്ള ബി അമിനുൽ ഇസ്ളാം 15, ശ്രേയസ് അയ്യർ സി മുഹമ്മദ് നയിം ബി അമിനുൽ ഇസ്ളാം 22, ഋഷഭ് പന്ത് സി മുഹമ്മദ് നയിം ബി ഷഫിയുൽ ഇസ്ളാം 27, ശിവം ദുബെ സി ആൻഡ് ബി അഫിഫ് ഹൊസൈൻ 1, ക്രുനാൽ പാണ്ഡ്യ നോട്ടൗട്ട് 15, വാഷിംഗ്ടൺ സുന്ദർ നോട്ടൗട്ട് 14, എക്‌സ്ട്രാസ് 4, ആകെ 148/6.
വിക്കറ്റ് വീഴ്ച : 1-10 (രോഹിത്), 2.36
(രാഹുൽ), 3-70 (ശ്രേയസ്), 4-95 (ധവാൻ), 5-102, (ശിവം ദുബെ), 6-120 (പന്ത്).
ബൗളിംഗ് : ഷഫിയുൽ ഇസ്ളാം 4-0-36-2, അൽ. അമിൻ ഹൊസൈൻ 4-0-27-0, മുസ്‌താഫിസുർ റഹ്‌മാൻ 2-0-15-0, അമിനുൽ ഇസ്ളാം 3-0-22-2, സൗമ്യ സർക്കാർ 2-0-16-0, അഫിഫ് ഹൊസൈൻ 3-0-11-1, മൊസാദെക്ക് ഹൊസൈൻ 1-0-8-0, മഹ്‌മൂദുള്ള 1-0-10-0.