പെരുങ്കടവിള : പുനയൽക്കോണം ആനന്ദാഭവനിൽ വി. സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യമാർ: പരേതയായ സരസ്വതിഅമ്മ, ഗിരിജകുമാരി. മക്കൾ: ബിനുകുമാർ, സുധ, ലതാസുകുമാരൻ, നിത്യ ജി.എസ്.നായർ. മരുമക്കൾ: ഇന്ദുഗോപാലൻ, ആർ. കൃഷ്ണകുമാർ, ആർ.എൽ. സുനിൽ കുമാർ, ജി. സുരേഷ് കുമാർ. സഞ്ചയനം: 10ന് രാവിലെ 9ന്.
സജിത്ത്
പേരൂർക്കട : പത്മവിലാസം ലെയ്ൻ, ശാന്തിഭവനിൽ (പി.ആർ. എ 16) സജിത്ത് എസ്.എൻ (ചീഫ് മാനേജർ, ഇന്ത്യൻ ഒാവർസീസ് ബാങ്ക്) നിര്യാതനായി. ഭാര്യ: മഞ്ജു ആർ. മക്കൾ: വീണ എം.എസ്, ശരത് എം.എസ്. (എസ്.ബി.ഐ). മരുമകൻ: കെ.വി. സനോജ് (യൂണിയൻ ബാങ്ക്). സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.
ബിന്ദുകുമാരി
തിരുവനന്തപുരം : ചിറക്കുളം റോഡ് കമലാലയത്തിൽ ബിന്ദുകുമാരി വി. (48, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, തിരു.) നിര്യാതയായി. അമ്മ. വത്സല. സഹോദരൻ: സതീഷ് ബാബു. സഞ്ചയനം: 10ന് രാവിലെ 8.30ന്.