റാഞ്ചി : ഇന്നലെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി നിലവിലെ ചാമ്പ്യൻമാരായ ബംഗളുരു എഫ്.സി യെ ഗോൾ രഹിത സമനിലയിൽ തളച്ചു. ഇതോടെ മൂന്ന് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റായ ജംഷഡ്പൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മൂന്ന് കളികളിൽ നിന്ന് ആറ് പോയിന്റുള്ള എ.ടി.കെ യാണ് രണ്ടാംസ്ഥാനത്ത്. ഇൗ സീസണിലെ രണ്ടാം മത്സരമാണ് ബംഗ്ളുരു സമനിലയിലാക്കിയത്. രണ്ട് പോയിന്റുമായി സുനിൽ ഛെത്രിയുടെ ടീം ഒൻപതാമതാണ്.