കോഴിക്കോട്: വെള്ളിയാഴ്ച രാത്രി അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കൂടെയുണ്ടായിരുന്ന മൂന്നാമനെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയതായും ഇയാൾ ഉടൻ പിടിയിലാകുമെന്നും പൊലീസ്. സി.പി.എം (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയാണ് ഇയാളെന്ന് ഉറപ്പിച്ചാണ് നീക്കങ്ങൾ. അലനെയും താഹയെയും ചോദ്യം ചെയ്തതോടെ ജോഗിയുടെ വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഓടി രക്ഷപ്പെട്ട മൂന്നാമന്റെ ബാഗിൽ നിന്നാണ് ലഘുലേഖകൾ കണ്ടെടുത്തതെന്നും അറസ്റ്റിലായവർക്ക് ഇയാളുമായി ബന്ധമില്ലെന്നും അലന്റെയും താഹയുടെയും വീട്ടുകാർ പറയുന്നു.
കമന്റ്
പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. എല്ലാ തെളിവുകളും വിലയിരുത്തിയതിനു ശേഷം, യു.എ.പി.എ നിലനിൽക്കുമോ എന്ന് പരിശോധിക്കും. ഇതനുസരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
- ലോക്നാഥ് ബെഹ്റ
സംസ്ഥാന പൊലീസ് മേധാവി