തിരുവനന്തപുരം : ബാറിൽ മദ്യപിക്കുന്നതിനിടെ പരിചയക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു. കേരളാദിത്യപുരം സ്വദേശി രാജേഷിനാണ് പരിക്കേറ്റത്. കഴുത്തിന് വെട്ടേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.30 നാണു സംഭവം. മദ്യപിക്കുന്നതിടെയുണ്ടായ തർക്കത്തെ തുടർന്ന് കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഇവർ തമ്മിൽ മുൻപും തർക്കം ഉണ്ടായിട്ടുണ്ടെന്നും കരുതിക്കൂട്ടി ആക്രമിച്ചതെന്നും ഇയാൾ പറഞ്ഞു. മണ്ണന്തല പൊലീസ് കേസെടുത്തു. പ്രതി കസ്റ്റഡിയിലായെന്നാണ് സൂചന.