തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം വൈസ് ചാൻസലർ പ്രൊഫ. വി.പി മഹാദേവൻപിള്ള ഉദ്‌ഘാടനം ചെയ്തു. രജിസ്ട്രാർ സി.ആർ.പ്രസാദിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. കെ.എച്ച്.ബാബുജാൻ,ഡോ.മുഹമ്മദ് മാഹീൻ, ഡോ.സേതുലക്ഷ്മി.എം.എസ്,ഡോ.എസ്.നസീബ്, ഡോ.എസ്.വേണുമോഹൻ എന്നിവർ സംസാരിച്ചു.