samaram

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പിലാക്കുക, 15 വർഷത്തോളമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഏർൺഡ് ലീവ് അനുവദിക്കുക, പബ്ളിക് അവധികൾ അനുവദിക്കുക തുടങ്ങിയ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്.എൽ.എൽ ലൈഫ്കെയർ കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ യൂണിയൻ പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എസ്.ജയകുമാർ, ജനറൽ സെക്രട്ടറി സുമേഷ്, അനീഷ് തുടങ്ങിയവർ സംസാരിച്ചു.