ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കേരളോത്സവം 7 മുതൽ 10 വരെ നടക്കും.കായിക മത്സരം 7 മുതൽ 10 വരെ ശാർക്കര മൈതാനിയിലും കലോത്സവം 9, 10 തീയതികളിൽ ശാർക്കര ഗവൺമെന്റ് യു.പി.എസിലും നടക്കും. മത്സരാർത്ഥികൾ ഓൺലൈൻ മുഖേനയോ,പഞ്ചായത്തിൽ നേരിട്ടോ 6ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്.