കല്ലമ്പലം: കെ.എം.വൈ.എഫ് പുലിക്കുഴിമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4 ന് അഖില കേരള ദഫ് മുട്ട് മത്സരം നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10001, 5555, 3333 രൂപ ക്രമത്തിൽ നൽകും. നാല്, അഞ്ച് സ്ഥാനങ്ങൾക്കും സമ്മാനമുണ്ടായിരിക്കും. രജിസ്ട്രേഷൻ എട്ടുവരെ. ഫോൺ: 9645182128, 9995715857.