medical-camp-ulghadanam

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നബിദിനാഘോഷത്തിന്റെ ഭാഗമായി കെ.ടി.സി.ടി ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്. ഷാജഹാൻ ഉദ്ഘാടനം ചെയ്‌തു. കെ.ടി.സി.ടി ആശുപത്രി കൺവീനർ എം.എസ്. ഷെഫീർ അദ്ധ്യക്ഷനായി. ജനറൽ മെഡിസിൻ, ഹൃദ്രോഗവിഭാഗം, ശിശുരോഗ വിഭാഗം, ഇ.എൻ.ടി, ദന്തരോഗ വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലാണ് ക്യാമ്പ് നടന്നത്. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ, ആശുപത്രി ചെയർമാൻ എ. നഹാസ്, കൺവീനർ എ. താഹ, എം. സലിം, ഡോ. സാബു നൈന, ഡോ. മോനിയമ്മ, ഡോ. അഖിൽ, ഡോ. ആരിഫ്, ഡോ. അനൂപ്‌, ഡോ. തോമസ്‌ മാനുവൽ, ഷൈലാബുദീൻ, അസീജ, ഷബാന, രാഖി രാജേഷ് എന്നിവർ പങ്കെടുത്തു.