കല്ലമ്പലം:കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നബിദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സനദ് ദാന മഹാസമ്മേളനം മലപ്പുറം വലിയ ഖാസി ഒ.പി.എം മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.ഡോ.എസ്. മൻസൂറുദ്ദീൻ റഷാദി അദ്ധ്യക്ഷത വഹിച്ചു.സനദ് നേടിയ വിദ്യാർത്ഥികൾക്കുള്ള വസ്ത്ര വിതരണം വർക്കല മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ ശൈഖുനാ കെ.പി.അബൂബക്കർ ഹസ്രത്തും സർട്ടിഫിക്കറ്റ് വിതരണം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലകുളം അബ്ദുൽ ബുഷ്ര മൗലവിയും നിർവഹിച്ചു.ചെയർമാൻ പി.ജെ.നഹാസ്,എം.എം.ഇർഷാദ് ബാഖവി,ഇ.ഫസിലുദ്ദീൻ,എം.അബ്ദുൽ വാഹിദ്, കടുവയിൽ ഷാജഹാൻ മൗലവി,മുഹമ്മദ് ഷഫീക്ക്,എം.എസ്.ഷെഫീർ,എ.എം.എ.റഹീം,എ.താഹ,നസീർഖാൻ ഫൈസി തുടങ്ങിയവർ പങ്കെടുത്തു.