കിളിമാനൂർ:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പനപ്പാംകുന്ന് ഗവൺമെന്റ് എൽ.പി.എസ് സ്കൂൾ ലൈബ്രറി വികസനത്തിനായി പുസ്തകസമാഹരണയജ്ഞം നടത്തി.പൂർവ വിദ്യാർത്ഥികളും നാട്ടുകാരും വിവിധ ക്ലബുകളും സ്ഥാപനങ്ങളും നൽകിയ 200ലധികം പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ശശികലാദേവിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.ജനതാവായനശാല പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.ശ്രദ്ധ മികവിലേക്ക് ഒരു ചുവട് പദ്ധതിയുടെ ഉദ്ഘാടനം പൂർവ അദ്ധ്യാപിക രാധാഭായി നിർവഹിച്ചു.എസ്.എം.സി ചെയർമാൻ മഞ്ജുപ്രസാദ്‌,എം.പി.ടി.എ പ്രസിഡന്റ് സജ്‌ന,ശശിധരക്കുറുപ്പ്,അദ്ധ്യാപികമാരായ ഗീതാഞ്ജലി,അംബിക,വിജി,മാളു എന്നിവർ പങ്കെടുത്തു.