കടയ്ക്കാവൂർ: മഴപെയ്താൽ ഒരു റോഡാകെ വെള്ളം കയറും.പിന്നെ ഇതുവഴിയുള്ള യാത്രയ്ക്ക് വള്ളമിറക്കേണ്ട അവസ്ഥയാണെന്നാണ് സ്ഥലവാസികളുടെ പരാതി.റേഷൻഹോൾസെയിൽ മുതലതിട്ട കടയ്ക്കാവൂർ റയിൽ വേ സ്റ്റേഷൻ റോഡിന്റെ അവസ്ഥയാണിത്.
കനത്ത മഴ തുടർച്ചയായി പെയ്താൽ പിന്നത്തെ കാര്യം പറയേണ്ട. മുട്ടിനുമുകളിൽ വെള്ളം കയറും.ഈ വെള്ളത്തിൽ ഇഴജന്തുക്കൾ കൂടി ഒഴുകി എത്തുന്നതോടെ യാത്രക്കാരുടെ കാര്യത്തിൽ തീരുമാനമാകും.നിരവധി തവണ സ്ഥലവാസികൾ അധികാരികളോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു.
അഞ്ചുതെങ്ങ് ഭാഗത്തുനിന്നുള്ള യാത്രക്കാരും തിരഞ്ഞെടുക്കുന്ന പ്രധാന റോഡാണിത്.
റയിൽവേ സ്റ്റേഷനിലെത്താൻ ദൂരം കുറവായതിനാൽ വളരെ തിരക്കുളള റോഡ് കൂടിയാണ്. പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ വരെ യാത്രചെയ്യുന്ന റോഡായിട്ടും നടപടിമാത്രം അകലെയായി. റയിൽവേസ്റ്റേഷനിലേയ്ക്ക് ദൂരം കുറഞ്ഞ റോഡ് ആയതിനാൽ രാത്രി യാത്രക്കരും കുറവല്ല. എന്നാൽ തെരുവ് വിളക്കുകൾ ഏറിയഭാഗവും കത്താതായിട്ട് മാസങ്ങളായി. ഇതോടെ തെരുവ് നായ്ക്കളുടെ ശല്ല്യവും കൂടിയിട്ടുണ്ട്. അടിയന്തരമായി വെളളക്കെട്ട് ഒഴിവാക്കി യാത്രക്ലേശം ഒഴിവാക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല
വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു
മുട്ടോളം വെള്ളക്കെട്ട്
വെള്ളത്തിൽ ഇഴജന്തുക്കളും
വൈദ്യുതവിളക്കുകളില്ല
പലപ്പോഴും വഴവെള്ളത്തോടൊപ്പം മാലിന്യം കലർന്ന വെള്ളവും ഒഴുകിയെത്താറുണ്ട്.പിന്നെ ഇതിൽ ചവിട്ടിവേണം യാത്ര ചെയ്യാൻ. പ്രദേശവാസികൾ