കിളിമാനൂർ:ഉപജില്ല സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം അത് ലറ്റിക്സ് മത്സരങ്ങൾ കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. 184 പോയിന്റുമായി കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓവറാൾ ചാമ്പ്യൻമാരായി. 138 പോയിന്റുമായി കിളിമാനൂർ ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തെത്തി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ കിളിമാനൂർ ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസും ജൂനിയർ ഗേൾസ് വിഭാഗത്തിൽ കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളും ജൂനിയർ ബോയ്സ് വിഭാഗത്തിൽ ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസും സീനിയർ ഗേൾസ് വിഭാഗത്തിൽ ആർ.ആർ.വി.ജി..എച്ച്.എസ്.എസും സീനിയർ ബോയ്സ് വിഭാഗത്തിൽ കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളും ചാമ്പ്യൻമാരായി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വാമനപുരം ഡി.ബി.എച്ച്.എസിലെ മിനിമോൾ, അഭിരാമി എന്നിവരും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസിലെ മുഹമ്മദ് ആഷിക്കും ജൂനിയർ ഗേൾസ് വിഭാഗത്തിൽ വാമനപുരം ഡി.ബി.എച്ച്.എസിലെ വന്ദന, നെടുംപറമ്പ് ഗവ.എച്ച്.എസ്.എസിലെ ചരിത്ര എന്നിവരും ജൂനിയർ ബോയ്സ് വിഭാഗത്തിൽ ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസിലെ ശിവ, അനീഷ് എന്നിവരും സീനിയർ ഗേൾസ് വിഭാഗത്തിൽ നാവായിക്കുളം ഗവ.എച്ച്.എസ്.എസിലെ അൽക്കാഫാത്തിമയും സീനിയർ ബോയ്സ് വിഭാഗത്തിൽ കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ സെബാസ്റ്റ്യൻ ജെറോനിസും വ്യക്തിഗത ചാമ്പ്യൻമാരായി. സബ് ജില്ലാതലം വരെ മാത്രമുള്ള മത്സരങ്ങളായ എൽ.പി.മിനി, എൽ.പി. കിഡീസ്, കലാമത്സരങ്ങൾ ഡിസംബർ ആദ്യ ആഴ്ച നടക്കും.