പാലോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് പാലോട് ഡിപ്പോയുടെ പ്രവർത്തനം പൂർണമായും താളം തെറ്റിച്ചു. ആകെയുള്ള മുപ്പത് സർവീസുകളിൽ മൂന്നെണ്ണമാണ് നടത്താൻ സാധിച്ചത്. യാത്രക്കാർ പൂർണമായും സമാന്തര സർവീസുകളെയാണ് ആശ്രയിച്ചത്. പണിമുടക്കിന് എ.നൗഷാദ്, എസ്.വിനോദ് കുമാർ, ബെൽരാജ് സേവ്യർ എന്നിവർ നേതൃത്വം നൽകി.