
1. രാജ്യത്തെ ഏറ്റവും പഴയ അർദ്ധ സൈനിക വിഭാഗമായ അസം റൈഫിൾസിന്റെ ആസ്ഥാനം?
ഷില്ലോങ്
2. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായിരിക്കെ 1961-ൽ വിമാനാപകടത്തിൽ മരിച്ച വ്യക്തി?
ഡാഗ് ഹാർമസ് കോൾഡ്
3. മാനിഹോട്ട് എസ്‌കുലന്റ എന്തിന്റെ ശാസ്ത്രനാമമാണ്?
മരച്ചീനി
4. 1963 നവംബർ 21ന് തുമ്പയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യ റോക്കറ്റ് ?
നൈക്ക് അപ്പാച്ചെ
5. ഓളവും തീരവും എന്ന സിനിമയുടെ സംവിധായകൻ?
പി.എൻ. മേനോൻ
6. 'അരനാഴിക നേരം" എന്ന നോവൽ രചിച്ചതാര്?
പാറപ്പുറത്ത്
7. വിമോചന സമരകാലത്ത് കെ.പി.സി.സി പ്രസിഡന്റ് ആരായിരുന്നു?
ആ. ശങ്കർ
8. 'ഡോൺ ശാന്തമായൊഴുകുന്നു" എന്ന റഷ്യൻ നോവൽ രചിച്ചത്?
മിഖായേൽ ഷോളഖോവ്
9. നാവിക ശക്തിയായി അറിയപ്പെട്ട ദക്ഷിണേന്ത്യൻ രാജവംശം?
ചോളന്മാർ
10. 'ശുദ്ധാദ്വൈത" സിദ്ധാന്തം അവതരിപ്പിച്ചത്?
വല്ലഭാചാര്യ
11. സൂർ വംശ സ്ഥാപകനായ ഷേർഷയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്?
സസറാം (ബീഹാർ)
12. ചുവന്ന മണൽക്കല്ലിൽ തീർത്ത ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെട്ടത്?
ഫത്തേപ്പൂർ സിക്രി
13. ബുദ്ധചരിതം രചിച്ചത്?
അശ്വഘോഷൻ
14. നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡിന്റെ ആസ്ഥാനം?
ആനന്ദ് (ഗുജറാത്ത്)
15. ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യ കടം കൊണ്ടത്?
ദക്ഷിണാഫ്രിക്ക
16. ഇന്ത്യയിലെ ആദ്യ ആദിവാസി സർവകലാശാലയുടെ പേര്?
ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി
17. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥിരം പ്രതിനിധി?
സയ്യദ് അക്‌ബറുദ്ദീൻ
18. മധുരൈകൊണ്ട ചോളൻ" എന്നറിയപ്പെടുന്നത്?
പരാന്തക ചോളൻ
19. ഉപ്പുസത്യാഗ്രഹം നടന്ന കാലത്ത് ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?
ഇർവിൻ പ്രഭു
20. ഏത് നാടകം കണ്ടുകൊണ്ടിരിക്കവെയാണ് യു.എസ്. പ്രസിഡന്റായ എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത്?
അവർ അമേരിക്കൻ കസിൻ