ബാലരാമപുരം:ബാലരാമപുരം വലിയപള്ളി മുസ്ലിം ജമാ അത്തിൽ നബിദിനാചരണ സമ്മേളനവും ബി.വി.എം.ജെ അവാർഡ് വിതരണവും 7ന് വൈകിട്ട് 7ന് അട്ടക്കുളങ്ങര ജും ആ മസ്ജിദ് ചീഫ് ഇമാം വി.എം.ഫത്തഹുദ്ദീൻ റഷാദി ഉദ്ഘാടനം ചെയ്യും.വലിയപള്ളി ജുംആ മസ്ജിദ് പ്രസിഡന്റ് എം.എം.നൗഷാദ് അദ്ധ്യക്ഷത വഹിക്കും.ബാലരാമപുരം വലിയപള്ളി ജും ആ മസ്ജിദ് ചീഫ് ഇമാം അൽഹാജ് പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി മുഖ്യപ്രഭാഷണം നടത്തും. ബാലരാമപുരം സി.ഐ ജി.ബിനു ബി.വി.എം.ജെ അവാർഡ്,സ്വാമി സാന്ദ്രാനന്ദ ചികിത്സാസഹായം,ബാലരാമപുരം ഫെറോന ദൈവാലയം ഇടവക വികാരി ഫാദർ പയസ് ലോറൻസ് വിധവാധനസഹായം എന്നിവ വിതരണം ചെയ്യും. ബാലരാമപുരം വലിയപള്ളി ചീഫ് ഇമാം അൽഹാജ് പാച്ചല്ലൂർ അബ്ദുൾ സലീം മൗലി അവാർഡ് വിതരണം ചെയ്യും. ഡി.കെ.എം.വി.ബി മേഖലാ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണം സെക്രട്ടറി എസ്. നാസറുദ്ദീനും മദ്രസ അദ്ധ്യാപകർക്കുള്ള ക്യാഷ് അവാർഡ് വിതരണം വലിയപള്ളി ജമാ അത്ത് കമ്മിറ്റിയംഗം എം.എം. അബൂബക്കറും നിർവഹിക്കും 8ന് രാത്രി 10ന് ജ്ഞാനപുകഴ്ച്ചി പാടൽ,​9ന് രാവിലെ 8ന് സിറാജുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ഘോഷയാത്ര,​ ഉച്ചയ്ക്ക് ഒന്നിന് ഹന്തൂരി വിതരണം.